Xv-36, 38, First Floor

Simla Centre, Pannithadam

8:30 AM - 7:00 PM

Monday to Saturday

പണത്തിനായി ബുദ്ധിമുട്ടോ? നിങ്ങളുടെ സെക്യൂരിറ്റികളുടെ ഈടിന്മേല്‍ വായ്പ ലഭിക്കുമല്ലോ!

പണത്തിനായി ബുദ്ധിമുട്ടോ? നിങ്ങളുടെ സെക്യൂരിറ്റികളുടെ ഈടിന്മേല്‍ വായ്പ ലഭിക്കുമല്ലോ!

എന്തെങ്കിലും ആവശ്യത്തിനായി പെട്ടെന്ന് പണം ആവശ്യമായി വരുമ്പോഴൊക്കെ നിക്ഷേപങ്ങള്‍ വില്‍പ്പന നടത്തി തുക കണ്ടെത്തുന്നതിനേക്കാള്‍ മികച്ച തെരഞ്ഞെടുപ്പാണ് ആ സെക്യൂരിറ്റികള്‍ ഈടായി നല്‍കിക്കൊണ്ട് അവയ്ക്ക് മേല്‍ വായ്പ എടുക്കുക എന്നത്. വായ്പാ ദാതാവിന്റെ പക്കലാണ് സെക്യൂരിറ്റിയുള്ളതെങ്കിലും അതിന് തുടര്‍ന്നും വളരാന്‍ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം.

സെക്യൂരിറ്റികളുടെ ഈടിന്മേല്‍ വായ്പ

നമുക്ക് ഓഹരികള്‍ ഒരു ഉദാഹണമായി എടുക്കാം. ദീര്‍ഘകാല ഓഹരികളാണെങ്കില്‍ അവ വായ്പാ ദാതാവിന് പണയമായി നല്‍കിയിരിക്കുമ്പോള്‍ പോലും ഓഹരികളില്‍ നിന്നുള്ള ഡിവിഡന്റ് നിങ്ങള്‍ക്ക് ലഭിക്കും. എച്ച്ഡിഎഫിസി ബാങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം നിങ്ങള്‍ക്ക് പല സെക്യൂരിറ്റികളുടെ ഈടിന്മേലും വായ്പ നേടുവാന്‍ സാധിക്കും. എന്നാല്‍ ഓരോ സെക്യൂരിറ്റിക്ക് മേലും വായ്പാ ദാതാവ് അനുവദിച്ചുതരുന്ന വായ്പാ തുക വ്യത്യാസപ്പെട്ടിരിക്കും.

എത്ര തുക വായ്പയായി ലഭിക്കും?

ഇക്വിറ്റി ഷെയറുകള്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നിലവിലെ മ്യൂല്യത്തിന്റെ 50 ശതമാനമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടേയും ഡെബ്റ്റ് ഫണ്ടുകളുടേയും നെറ്റ് അസറ്റ് വാല്യുവിന്മേല്‍ 80 തമാനം വരെ വായ്പ എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നു. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കേറ്റ്, കിസാന്‍ വികാസ് പത്ര, നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബെഞ്ചേഴ്‌സ് എന്നിവയുടെ നിലവിലെ മൂല്യത്തിന്റെ 70 ശതമാനമാണ് വായ്പ അപേക്ഷിക്കുന്ന വ്യക്തിയ്ക്ക് ലഭിക്കുക.

പലിശ നിരക്ക്

സെക്യൂരിറ്റികളുടെ ഈടിന്മേല്‍ നല്‍കുന്ന വായ്പകളുടെ പലിശ നിരക്കും ഓരോ ബാങ്കിലും വ്യത്യസ്തമാണ്. രാജ്യത്തെ പ്രധാന ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കുകള്‍ എത്രയെന്ന് നമുക്ക് നോക്കാം. 7.80 ശതമാനം മുതല്‍ 10.60 ശതമാനം വരെയാണ് ധന ലക്ഷ്മി ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. കൊഡാക്ക് മഹീന്ദ്ര ബാങ്കില്‍ ഇത് 9.25 ശതമാനം മുതല്‍ 13.00 ശതമാനം വരെയാണ് പലിശ നിരക്ക്. ബജാജ് ഫിന്‍സേര്‍വ് 9.50 ശതമാനം മുതല്‍ 12.00 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു. 10.50 ശതമാനം മുതലാണ് ടാറ്റ ക്യാപ്പിറ്റലിലെ പലിശ നിരക്ക്. ആക്‌സിസ് ബാങ്ക് 10.50 ശതമാനം മുതല്‍ 12.75 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു.

എത്ര തുക ഉപയോഗിക്കുന്നോ അതിന് മാത്രം പലിശ

10.55 ശതമാനമാണ് യൂകോ ബാങ്കിലെ പലിശ നിരക്ക്. ഫെഡറല്‍ ബാങ്ക് 12.50 ശതമാനം മുതല്‍ 13.00 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു. കാനറ ബാങ്കില്‍ ഇത് 13.45 ശതമാനമാണ്. ഇനി നിങ്ങള്‍ വായ്പയായി അനുവദിച്ച മുഴുവന്‍ തുകയും പിന്‍വലിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ എത്ര രൂപയാണോ ഉപയോഗിക്കുന്നത് അതിന് മാത്രമേ ബാങ്ക് പലിശ ഈടാക്കുകയുള്ളൂ. ചുരുങ്ങിയത് രണ്ട് ഷെയറുകള്‍ക്കാണ് സാധാരണയായി ബാങ്കുകള്‍ വായ്പ നല്‍കാറുള്ളത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒരു ഷെയറിനും വായ്പ ലഭിക്കും. എന്നാല്‍ അവ ബാങ്കിന്റെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടവ ആയിരിക്കണം.

ചുരുങ്ങിയ വായ്പാ തുക

ചില ബാങ്കുകള്‍ക്ക് വായ്പായായി ചുരുങ്ങിയത് ഒരു നിശ്ചിത തുകയെങ്കിലും ആവശ്യപ്പെടണമെന്നുണ്ട്. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ബാങ്കില്‍ ചുരുങ്ങിയത് 1 ലക്ഷം രൂപയെങ്കിലും വായ്പയായി വാങ്ങിക്കേണ്ടതുണ്ട്. ഇതിനായി 2 ലക്ഷം രൂപ മൂല്യമുള്ള ഓഹരികളോ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളോ ഈടായി നല്‍കുകയും വേണം. എസ്ബിഐയുടെ ചുരുങ്ങിയ വായ്പാ തുക 50,000 രൂപയാണ്. മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രൊസസിംഗ് ചാര്‍ജ് ഇത്തരം വായ്പകള്‍ക്ക് താരമത്യേന കുറവാണ്. കാനറ ബാങ്ക് ഈടാക്കുന്നത് 0.1 ശതമാനവും ടാറ്റ ക്യാപ്പിറ്റല്‍ ഈടാക്കുന്നത് വായ്പാ തുകയുടെ 1 ശതമാനവുമാണ്.

Add your Comment

Recent Comments

    Archives

    Categories

    Categories

    Archives

    Call Now Button
    Chat on Whatsapp
    Chat on Whatsapp